Please Enter Bible Reference like John 3:16, Gen 1:1-5, etc
psalms -
Bible Versions
[ആരോഹണഗീതം] 1 യഹോവയെ ഭയപ്പെട്ടു, അവന്‍റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;
നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.
നിന്‍റെ ഭാര്യ നിന്‍റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്‍റെ മക്കള്‍ നിന്‍റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.
യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്‍റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്‍റെ നന്മയെ കാണും.
നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.